രണ്ടാം മോദി സർക്കാരിന്റെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന; ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി നീശീഥ് പ്രമാണിക്

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി നീശീഥ് പ്രമാണിക്. 35 കാരനായ നീശീഥ് പ്രമാണിക് പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ നിന്നുള്ള എംപിയാണ്. കൂച്ച് ബിഹാറിൽ നിന്നുള്ള ആദ്യ കേന്ദ്രമന്ത്രിയും ഇദ്ദേഹമാണ്.

2019 ലാണ് തൃണമൂൽ കോൺഗ്രസ് വിട്ട് നിശീഥ് പ്രമാണിക് ബിജെപിയിലെത്തിയത്. 54,231 വോട്ടുകൾക്ക് തൃണമൂലിന്റെ പരേഷ് ചന്ദ്ര അധികാരിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ലോക്‌സഭയിൽ എത്തുന്നത്. ഈ വർഷം നടന്ന പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും നീശീഥ് മത്സരിച്ചിരുന്നു. ഇവിടെ വിജയം നേടിയെങ്കിലും എംഎൽഎ സ്ഥാനം രാജിവെക്കാൻ പാർട്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹം എംഎൽഎ സ്ഥാനം രാജിവെക്കുകയായിരുന്നു.

ബിസിഎ ബിരുദധാരിയായ നീശീഥ്. പ്രൈമറി സ്‌കൂളിൽ അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.