ജ്യോതിഷപംക്തി

Astrology

4 – 7 – 21 മുതൽ 10 – 7 – 21 വരെ :

മേട കൂർ : മാതാപിതാക്കൾക്ക് ശാരീരിക അവശത ഉണ്ടാകാം. സുഹൃത്തുകളും, ബന്ധുക്കളും പലവിധത്തിൽ സഹായം നല്കും. തൊഴിൽ രംഗം മന്ദത .

ഇടവ കൂർ : സാമ്പത്തിക വരുമാനം പ്രതീക്ഷിക്കാം. തൊഴിൽ നേട്ടം ഉണ്ട് . യാത്രകളിൽ തടസ്സം വരാം. സഹായം പ്രതീക്ഷിക്കാൻ വകയില്ല. മന:സന്തോഷം ലഭിക്കാം.

മിഥുനക്കൂർ : വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ആരോഗ്യ പ്രവർത്തകർക്കും സമയം പ്രതികൂലം. യാത്ര കൊണ്ട് ഗുണം ഉണ്ടാകും . കുടുംബ സുഖം കിട്ടും. സഹായം ലഭിക്കും

കർക്കടക കൂർ : അപകടങ്ങളും,മുറിവുകളും ഉണ്ടാകാം. ധനം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. തൊഴിൽ ഗുണം കിട്ടും

ചിങ്ങ കൂർ : സുഖജീവിതം, കുടുംബ സുഖം, ധന നേട്ടം, തൊഴിൽ പുഷ്ടി,യാത്രാ നേട്ടം, നേതൃത്വ ഗുണം ഇവ ഉണ്ടാകും

കന്നിക്കൂർ . ഉന്നത വിദ്യഭ്യാസം ആഗ്രഹിക്കുന്നവർക്ക് കാര്യം സാധിക്കും. തൊഴിൽ രംഗം അനുകൂലമായിരിക്കും. ഗൃഹ സുഖം ലഭിക്കും. വിദേശത്തു നിന്നും അനുകൂലമായ രീതിയിൽ അനുഭവം ഉണ്ടാകും.

തുലാം കൂർ : നിയമപരമായ കാര്യങ്ങളിൽ അനുകൂലമായ സാഹചര്യം ഉണ്ട്. സന്താനങ്ങൾക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകും. ധന നേട്ടം മനസുഖം ഇവ ലഭിക്കും.

വൃശ്ചിക കൂർ : ഗൃഹ സുഖം ലഭിക്കും. മാതാവിന് സമാധാനവും,സുഖവും ലഭിക്കും. തൊഴിൽ രംഗം അനുകൂലം. കലാരംഗത്തുള്ളവർ ശോഭിക്കും.

ധനുക്കൂർ : പോലീസ് പട്ടാളം ഫോറസ്റ്റ് മുതലായ രംഗത്തുളളവർക്ക് കഷ്ടപ്പാടും പ്രയാസവും കൂടുന്നതാണ്. സഹോദര ഗുണം ഉണ്ടാകും. തൊഴിൽ രംഗം ശുഭം ആയിരിക്കും

മകരക്കൂർ : കൃഷി പ്രാധാന്യമായി ഉപജീവനം കഴിക്കുന്നവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സ്ഥിരതയാർന്ന തൊഴിൽ ലഭിക്കും. ഇരുമ്പു വ്യവസായം ചെയ്യുന്നവർക്ക് നേട്ടം ഉണ്ടാകും.

കുംഭക്കൂർ : നേതൃത്വസ്ഥാനം വഹിക്കുന്നവർക്ക് സമയം അനുകൂലം. ഗൃഹ സുഖം മാതാ വിനും പിതാവിനും സഹോദരങ്ങൾക്കും ഭാര്യക്കും മക്കൾക്കും സന്തോഷവും സമാധാനവും ഉണ്ടാകും.

മീന കൂർ : ചിലവുകൾ പതിവിലുമധികം ഉണ്ടാകും. യാത്രകൾ അനുകൂലമാകും. ബന്ധുക്കളും സ്നേഹിതരും സഹായിക്കും. തൊഴിൽ രംഗം അഭിവൃദ്ധിപ്പെടും. വിദേശത്തുള്ളവർക്ക് കഷ്ടപ്പാടുകൾ ഉണ്ടാകും.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735
ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology