ഗര്‍ഭിണികള്‍ക്കും വാക്‌സിനെടുക്കാം

ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ മാറ്റങ്ങള്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍.ഗര്‍ഭിണികളിലും കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ഗര്‍ഭിണികളെ ഉള്‍പ്പെടുത്താതിനാല്‍ വാക്‌സിന്‍ സുരക്ഷിതമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗര്‍്ഭിണികള്‍ക്ക് വാക്‌സിന് വിതരണം ചെയ്യേണ്ട എന്ന തീരുമാനം കേന്ദ്രം ആദ്യം എടുത്തത്.

എന്നാല്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നും കുത്തിവെപ്പെടുക്കണമെന്നും കേന്ദ്രം അറിയിച്ചു.നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ് ഇമ്യൂണൈസേഷന്‍ ഗര്‍ഭിണികളെ വാക്‌സിന്‍ വിതരണത്തില്‍ നിന്ന് ഒഴിവാക്കരുതെന്ന് ശുപാര്‍ശ ചെയ്തിരുന്നു. രണ്ട് മുതല്‍ 18 വയസ്സുവരെയുള്ള പ്രായമുള്ള 525 കുട്ടികളില്‍ ഭാരത് ബോയടെക് ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നുണ്ട്. രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഫലം വരുമെന്നാണ് കരുതെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചിരുന്നു.അതേസമയം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിന്‍ ഏഴു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അംഗീകാരം നല്കി.