ജ്യോതിഷപംക്തി

astrology

27 – 6 – 21 to 3 – 7 – 21

മേട കൂർ : മാതാവിന്ക്ലേശമുണ്ടാകും. ഗൃഹത്തിൽ സമാധാനം കുറയും. ഹൃദയ സംബന്‌ധമായ അസുഖങ്ങൾ വരാം. മൂത്രാശയരോഗങ്ങൾ സൂക്ഷിക്കുക. കർമ്മമേഖലയിൽ മന്ദത

ഇടവക്കൂർ : സഹോദര ദുഃഖം ഉണ്ടാകാം. സഹായ വാഗ്ദാനം ലഭിച്ചത് നടക്കാൻ പ്രയാസം കാണുന്നു. സാമ്പത്തിക ബാധ്യത ഉണ്ടാകും. വാക്ക് പാലിക്കുവാൻ സാധിക്കില്ല

മിഥുന കൂർ : ധനകാര്യം വളരെ ശോചനീയം . കാര്യതടസ്സങ്ങൾ കാണുന്നു. ശത്രുത, രോഗം, കടം ഇവ ഉള്ളതായി കാണുന്നു. പ്രാർത്ഥനയിലൂടെ കഷ്ടപ്പാടുകൾ മാറുന്നതാണ്.

കർക്കടക കൂർ : ജല സംബന്ധമായ രോഗങ്ങൾ വരാം. ധന നഷ്ടം ഉണ്ടാകും. മനസുഖം കുറയും. പങ്കാളിയുമായി അകൽച്ച
വരാം.

ചിങ്ങ കൂർ : കാര്യലാഭം. ധനനേട്ടം. സന്താനങ്ങൾക്ക്‌ അനുകൂലമായ സാഹചര്യം. കളത്ര സുഖം

കന്നികൂർ : കർമ്മലാഭം. വിദേശ സഹായം. മന: സുഖം. ധന നേട്ടം. ഭാര്യാ സുഖം.

തുലാം കൂർ : പിതാവിന്റെയും ഗുരുക്കന്മാരുടെയും അനുഗ്രഹം കൊണ്ട് പലതും നേടും. മന സന്തോഷം . കർമ സ്ഥാനത്തെ ചില തടസ്സങ്ങൾ കാണുന്നു. കച്ചവടത്തിൽ നിന്നും അമിത നേട്ടം ലഭിക്കും.

വൃശ്ചിക കൂർ : വീഴ്ചകളും തടസ്സങ്ങളും ഉണ്ടാകുമെങ്കിലും അവയെ തരണം ചെയും . കർമ്മമേഖല അനുകൂലം.

ധനു കൂർ : ശത്രുത, രോഗം, കടം , ഇവ ഉണ്ടാകും. വിദേശജോലിക്ക്‌ ശ്രമിക്കുന്നവർക്ക് അനുകൂലമായ സമയം വരും. ധന നേട്ടം ഉണ്ടാകും

മകരകുർ : കളത്രത്തിന് രോഗം. തൈറോയിഡ് പോലുള്ള അസുഖം ഉള്ളവർ സൂക്ഷിക്കുക. കിട്ടാനുള്ള രൂപ കിട്ടും.

കുംഭക്കൂർ : അധികാരം ദുർവി നിയോഗം ചെയ്യും. സാമ്പത്തിക ബാധ്യത കൂടും. യാത്ര പോകും. സഹോദരദുരിതം ഉണ്ടാകും.

മീന കൂർ : ശരീരസുഖം കുറയും. വാക് ദോഷം കാണുന്നു. സന്താനങ്ങളെ കൊണ്ട് വിഷമം ഉണ്ടാകാം. ധനകാര്യത്തിൽ ശ്രദ്ധ വേണം

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735
ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology