സ്ത്രീധന വിഷയങ്ങളില്‍ പൊലീസ് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

cm

തിരുവനന്തപുരം: സ്ത്രീധന പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ കുറ്റവാളികള്‍ക്ക് അതിവേഗത്തില്‍ ശിക്ഷ ഉറപ്പാക്കണമെന്നും പൊലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം വിഷയങ്ങളില്‍ പൊലീസ് കര്‍ശന നടപടിയെടുക്കണം. തദ്ദേശ സ്വയം ഭരണ സംവിധാനങ്ങള്‍ വഴിയും വാര്‍ഡ് തല ബോധവത്ക്കരണം നടത്താന്‍ സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗാര്‍ഹിക പീഡനമടക്കമുള്ള പ്രയാസങ്ങള്‍ അനുഭവപ്പെടുന്ന സ്ത്രീകള്‍ക്ക് ഈ വിവരം അറിയിക്കാന്‍ പ്രത്യേക നമ്പര്‍ നല്‍കുകയും വനിതാപൊലീസ് ഓഫീസര്‍ക്ക് പ്രത്യേക ചുമതല നല്‍കുകയും ചെയ്തു. മറ്റ് ഫലപ്രദമായ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.