തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി നിന്ന പ്രസ്ഥാനമാണ് ബിജെപിയെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിണറായിക്ക് തുടർഭരണം കിട്ടിയത് കിറ്റ് കൊടുത്തിട്ട് മാത്രമല്ല. കാശ് വാരിയെറിഞ്ഞിട്ടാണ്. 140 മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കള്ളപ്പണം ഒഴുക്കിയത് എൽഡിഎഫാണ്. ഡീമോണിറ്റയ്‌സേഷൻ, ഡിജിറ്റലൈസേഷനിലൂടെ കള്ളപണക്കാരെ വിറപ്പിച്ച മോദിജിയുടെ പ്രസ്ഥാനത്തെ കൊടകര നുണ കൊണ്ട് തളർത്താം എന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
കള്ളകേസ് കൊണ്ട് ഒരു കടു മണിതൂക്കം ഈ ദേശീയ പ്രസ്ഥാനത്തെ പിറകോട്ടടിപ്പിക്കാനാവില്ല. സി കെ ജാനുവിനെ വേട്ടയാടുന്നത് അതസ്ഥിത ജനത പൊറുക്കില്ല. ബിജെപി കേരള ഘടകം സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ പിണറായിയുടെ ധാർഷ്ട്യത്തിന്റെ രാഷ്ട്രീയം കത്തി തീരുന്ന കാലം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

