ദുബായ്: കോവിഡില്‍ പ്രതിസന്ധിയിലായ മലയാളികള്‍ക്ക് സഹായ ഹസ്തവുമായി രവിപിള്ളയുടെ ആര്‍.പി ഫൗണ്ടേഷന്‍.ഈ ദുരിത കാലത്ത് ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാനും അവര്‍ക്കൊരു കൈത്താങ്ങാകാനും നമുക്ക് കഴിയണം. മറ്റുള്ളവരുടെ വേദന പങ്കിട്ട് അവര്‍ക്ക് താങ്ങും തണലുമാകാന്‍ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കര്‍ത്തവ്യമായി കരുതുന്നുവെന്നും രവി പിള്ള പറഞ്ഞു. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന അര്‍ഹരായ പരമാവധി ആളുകള്‍ക്ക് എത്രയും പെട്ടന്ന് ആര്‍.പി ഫൗണ്ടേഷന്‍ 15 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഇതില്‍ അഞ്ചു കോടി രൂപ നോര്‍ക്ക റൂട്‌സിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രവാസികളുടെ പെണ്‍മക്കളുടെ വിവാഹത്തിന് വേണ്ടി വിതരണം ചെയ്യും. കൊവിഡ് നിമിത്തം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പരമാവധി ആളുകളിലേക്ക് സഹായം എത്തിക്കാനാണ് ആര്‍.പി ഫൗണ്ടേഷന്‍ ലക്ഷ്യംവെക്കുന്നതെന്നും രവി പിള്ള പറഞ്ഞു. ഈ സഹായം ലഭിക്കുന്നതിനായി അര്‍ഹരായ ആളുകള്‍ സ്ഥലം എം.പി/മന്ത്രി/എം.എല്‍.എ/ജില്ലാ കളക്ടര്‍ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യപത്രത്തോടൊപ്പം ആര്‍.പി ഫൗണ്ടേഷന്റെ അഡ്രസ്സില്‍ എത്രയും പെട്ടന്ന് അപേക്ഷിക്കണമെന്ന് ഡോ. ബി. രവിപിള്ള നിര്‍ദ്ദേശിച്ചു.
2021-06-11

