കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായി മഹേഷ് ബാബു; സ്വന്തം ഗ്രാമത്തിലെ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ എത്തിച്ച് നൽകി

അമരാവതി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായി നടൻ മഹേഷ് ബാബു. സ്വന്തം ഗ്രാമത്തിലെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്‌സിൻ എത്തിച്ച് നൽകിയിരിക്കുകയാണ് അദ്ദേഹം. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കുമാണ് മഹേഷ് ബാബു വാക്‌സിൻ എത്തിച്ചത്. മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കറാണ് ഇക്കാര്യം അറിയിച്ചത്.

ജനങ്ങൾ വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും നമ്രത സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഏഴ് ദിവസത്തെ കോവിഡ് വാക്‌സിനേഷൻ ഡ്രൈവാണ് ഗ്രാമത്തിൽ പൂർത്തിയായത്. ഗ്രാമം പൂർണ്ണമായും വാക്‌സിനേഷൻ പൂർത്തിയാക്കിയെന്നും വാക്‌സിൻ സ്വീകരിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും നമ്രത പറഞ്ഞു.

മഹേഷ് ബാബുവിന്റെ ജന്മസ്ഥലമാണ് ബുറിപലേം. ഗ്രാമത്തിന്റെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്.