തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വട്ടിയൂര്‍ക്കാവില്‍ നേതാക്കളുടെ അസാന്നിദ്ധ്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും അതുകൊണ്ട് തന്നെ അവിടെ അട്ടിമറി നടന്നുവെന്ന് സംശയിക്കുന്നതായും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യു ഡി എഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയതോടെയാണ് വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചപറ്റിയെന്ന ആക്ഷേപം ഉണ്ടായത്. അന്വേഷണം നടത്തിയ ഡിസിസി, പോസ്റ്റര്‍ വിറ്റ മണ്ഡലം ട്രഷററെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
2021-04-11

