ഇനി ഉത്സവ ദിനങ്ങളിൽ കെഎസ്ആർടിസിയിൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കും; 30 ശതമാനം വരെ നിരക്ക് വർദ്ധനയുണ്ടാകും

തിരുവനന്തപുരം: ഇനി ഉത്സവ ദിനങ്ങളിൽ കെഎസ്ആർടിസിയിൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കും. ആദ്യ ഘട്ടമായി ഓണത്തിന് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് കെഎസ്ആർടിസി വൃത്തങ്ങൾ അറിയിച്ചു. ഉത്സവ ദിനങ്ങളിൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് ഉയരുക. എക്‌സ്പ്രസ് മുതലുള്ള സൂപ്പർ ഫാസ്റ്റ് ബസുകളിൽ മാത്രമാണ് നിരക്ക് വർദ്ധിക്കുക.

ഓഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് നിരക്ക് വർദ്ധന നടപ്പിലാക്കുന്നത്. സിംഗിൾ ബർത്ത് ടിക്കറ്റുകളുടെ നിരക്കിൽ അഞ്ച് ശതമാനം വർദ്ധനവുണ്ടാകും. എന്നാൽ ഉത്സവദിനങ്ങളല്ലാത്ത ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലെ ടിക്കറ്റ് നിരക്കിൽ കുറവുവരുത്താനും തീരുമാനമായി. 15 ശതമാനം വരെയാണ് ഈ ദിവസങ്ങളിൽ നിരക്കിൽ വ്യത്യാസം വരുത്തുന്നത്.