ഏകീകൃത സിവിൽ കോഡ് ; മുസ്ലിം വിഷയമാക്കി മാറ്റരുത് – സാദിഖലി ശിഹാബ് തങ്ങള്‍

സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്. യോഗത്തിൽ കോൺഗ്രസ്സിനെ ക്ഷണിക്കാതെ ലീഗിനെ മാത്രം ക്ഷണിച്ചതിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കെ എം മുനീർ ഉൾപ്പടെയുള്ള നേതാക്കൾ സൂചിപ്പിച്ചിരുന്നു. തുടർന്നാണ് ലീഗ് വിഷയത്തിൽ ഔദ്യോഗികമായി തീരുമാനമെടുത്തത്.

യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ലീഗ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ല. തങ്ങളുടെ അധ്യക്ഷതയില്‍ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കുമെന്നു സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഒപ്പം ഏകീകൃത സിവിൽ കോഡ് മുസ്ലിം വിഷയമാക്കി മാറ്റരുതെന്നും ഇതൊരു പൊതു വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.