തിരുവനന്തപുരം: കോവിഡ് കേസുകളിൽ പൂജ്യം തൊട്ട് കേരളം. 3 വർഷത്തിനിടെ കോവിഡ് ബാധിതരില്ലാത്ത ആദ്യ ദിനമായിരുന്നു കഴിഞ്ഞ ദിവസം. കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റ് അനുസരിച്ച് ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം കേരളത്തിൽ പുതുതായി ഒറ്റ കോവിഡ് കേസുകൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
2020 മെയ് 7ന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുന്നത്. 1033 കോവിഡ് രോഗികളാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

