ന്യൂഡൽഹി: ഏക സിവിൽ കോഡ് വിഷയത്തിൽ ജാഗ്രത നിർദ്ദേശം നൽകി നിയമ കമ്മീഷൻ. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സമൂഹമാധ്യമ വ്യാജസന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
കമ്മീഷന്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇതുസബന്ധിച്ച നിർദ്ദേശം നൽകിയത്. ഇത്തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ വഞ്ചിതരാകരുത്. കമ്മീഷൻ അംഗങ്ങളുടേതെന്ന പേരിൽ തെറ്റായ ഫോൺ നമ്പറുകളും പ്രചരിക്കുന്നുണ്ട്. വെബ് സൈറ്റിലൂടെയോ പബ്ലിക് ഇൻഫർമേഷൻ ബ്യൂറോയിലൂടെയോ മാത്രമേ ആശയ വിനിമയം നടത്താറുള്ളൂവെന്നും നിയമ കമ്മീഷൻ കൂട്ടിച്ചേർത്തു.

