ചെന്നൈ : കർഷകരെ ലക്ഷ്യം വച്ച് പുതിയ പദ്ധതി ആവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് തമിഴ് നടൻ വിജയ്. കുറച്ച് ദിവസങ്ങൾക്ക് മുൻമ്പാണ് നിർധന കുടുംബങ്ങളിലെ കുട്ടികൾക്കായി തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും വിജയ് മക്കൾ ഇയക്കം സായാഹ്‌ന ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചത്. തന്റെ ആരാധന സംഘടനാ വഴി കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകാനാണ് വിജയ് പദ്ധതിയിടുന്നത്. ഇതെല്ലം വിജയിയുടെ രാഷ്ട്രീയ പ്രവേശനങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും അർഹരായ കർഷകരെ കണ്ടെത്തണമെന്നാണ് നടൻ സംഘടനയോട് നിർദ്ദേശിച്ചിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് 12 മണിക്കൂർ നീണ്ടു നിന്ന ചടങ്ങിൽ 10,12 ക്ലാസ്സുകളിലെ ഉന്നതവിജയം നേടിയവരെ വിജയ് ആദരിച്ചിരുന്നു. ഇതിലൂടെ ഭാവിയിലെ വോട്ടർമാരെ ഒപ്പം നിർത്തുക എന്നതാണ് വിജയ് ലക്ഷ്യമിടുന്നത്. ഗ്രാമ പ്രദേശങ്ങളിൽ സ്കൂളുകളും വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണ പദ്ധതിയും തുടങ്ങിയ മുൻ തമിഴ്നാട് മുഖ്യമന്ത്രി കാമരാജിന്റെ ജന്മദിനത്തിൽ ശനിയാഴ്ച കുട്ടികൾക്ക് ക്ലാസ് തുടങ്ങാനാണ് വിജയിയുടെ താര സംഘടനാ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 11 , 12 ദിവസങ്ങളിൽ വിജയിയുടെ പണയൂരിലെ വീട്ടിൽ ആരാധക കൂട്ടായ്മയെ വിജയിയെ കാണുകയും മണിക്കൂറുകൾ നീണ്ട ചർച്ച നടത്തുകയും ചെയ്തിരുന്നു. വിജയ് സിനിമയിൽ തുടരുമെന്ന് പറയുമ്പോഴും നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് രാഷ്ട്രീയ പ്രവേശനം ലക്‌ഷ്യം വയ്ക്കുന്നുണ്ടോ എന്നസംശയം ഉണർത്തുന്നത്.

