ഏക സിവിൽ കോഡ് നടപ്പാക്കാൻ അമാന്തം പാടില്ല; പിന്തുണയുമായി ഉപരാഷ്ട്രപതി

ന്യൂഡൽഹി: ഏക സിവിൽ കോഡിന് പിന്തുണയുമായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ഏക സിവിൽ കോഡ് നടപ്പാക്കാൻ അമാന്തം പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. വൈകിയാൽ മൂല്യങ്ങൾ തകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ 25-ാമത് കോൺവെക്കേഷനിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രാഷ്ട്രശിൽപ്പികൾ ഭരണഘടനയിൽ സിവിൽ കോഡ് വിഭാവനം ചെയ്തിട്ടുണ്ട്. ഏകീകൃത സിവിൽ കോഡിൽ അടങ്ങിയിരിക്കുന്ന മഹത്വം മനസ്സിലാക്കണമെന്നും അതിൽ അഭിനന്ദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സർക്കാർ പ്രയത്‌നിക്കണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുഛേദത്തിൽ കൃത്യമായി പറയുന്നുണ്ട്. സിവിൽ കോഡ് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം നമ്മുടെ മൂല്യങ്ങളെ നശിപ്പിക്കുമെന്നും ജഗദീപ് ധൻകർ കൂട്ടിച്ചേർത്തു.