ഏകീകൃത സിവില്‍ കോഡ് പ്രഖ്യാപനത്തെ അനുകൂലിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലീം വ്യക്തിനിയമം പാലിക്കേണ്ടത് ഇസ്ലാമിൽ അവിഭാജ്യഘടകമാണെന്നാണ് വാദം. അങ്ങനെയെങ്കില്‍ വ്യക്തിനിയമം നിലവിലില്ലാത്ത രാജ്യങ്ങളില്‍ താമസിക്കുന്ന ഇസ്ലാം മതസ്ഥര്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കാത്തത് എന്തുകൊണ്ടാണെന്ന് ഗവര്‍ണര്‍ ചോദിച്ചു.
ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന ഏകീകൃത സിവില്‍ കോഡ് വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയുമായി ബന്ധപ്പെട്ട മതപരമായ വ്യക്തിനിയമങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതാണ്. ആചാരങ്ങളുടെ കാര്യത്തില്‍ ഐക്യം കൊണ്ടുവരാനല്ല ഏകീകൃത സിവില്‍ കോഡ് ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

