ഏക സിവിൽ കോഡ്; നിലപാട് വ്യക്തമാക്കാൻ തയ്യാറാകാതെ കോൺഗ്രസ്

ന്യൂഡൽഹി: ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ തയ്യാറാകാതെ കോൺഗ്രസ് നയരൂപീകരണ സമിതി. കരട് പുറത്തിറങ്ങുകയോ, ചർച്ചകൾ നടത്തുകയോ ചെയ്താൽ അപ്പോൾ വിഷയം പരിശോധിച്ച് നിലപാട് വ്യക്തമാക്കാമെന്നാണ് പാർട്ടി വക്താവ് ജയറാം രമേശ് അറിയിച്ചത്.

പാർലമെന്റിന്റെ നിയമ സ്റ്റാൻഡിംഗ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരാനിരിക്കുകയാണ്. ഏക സിവിൽ കോഡ് ബില്ലിലെ നീക്കങ്ങളുടെ ഭാഗമായാണ് നിയമ സ്റ്റാൻഡിംഗ് കമ്മിറ്റി ചേരുന്നത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പാർലമെന്ററി നയരൂപീകരണ സമിതി ചേർന്നത്. മറ്റ് പ്രതിപക്ഷ പാർട്ടികളുടെ സമ്മർദ്ദമുള്ളപ്പോഴാണ് തൽക്കാലം നിലപാട് പ്രഖ്യാപിക്കേണ്ടെന്ന തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിയത്.