തിരുവനന്തപുരം: ഹരീഷ് വാസുദേവനെതിരെ രൂക്ഷവിമർശനവുമായി മുൻമന്ത്രിയും സിപിഎം നേതാവുമായ എം എം മണി. മൂന്നാർ മേഖലയിലെ നിർമാണ നിയന്ത്രണ വിഷയത്തിലാണ് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനെതിരെ എം എം മണി രംഗത്തെത്തിയത്. കള്ളനെ കാവൽ ഏൽപ്പിച്ചത് പോലെയാണ് ഹൈക്കോടതി നടപടിയെന്നാണ് അമിക്കസ് ക്യൂറിയ്ക്കെതിരെ എം എം മണി വ്യക്തമാക്കിയത്.
മലയോര ജനതക്കെതിരെ പ്രവർത്തിക്കുന്ന കള്ളനാണ് ഹരീഷ് വാസുദേവനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹൈക്കോടതി തീരുമാനം പുനപരിശോധിക്കണ ആവശ്യവും അദ്ദേഹം ഉന്നയിച്ചു. അഡ്വ ഹരീഷ് വാസുദേവിനെ അമിക്കസ് ക്യൂരിയായി നിയമിച്ചത് മൂന്നാർ മേഖലയിലെ നിർമാണ നിയന്ത്രണത്തിലും പരിസ്ഥിതിവിഷയങ്ങളിലുമാണ്. കോടതിയുടെ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് നേരത്തെ സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. സർക്കാർ തലത്തിൽ തന്നെ ഇടപെടലുകൾ നടത്തി ഹരീഷ് വാസുദേവിനെ മാറ്റണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.

