കൊച്ചി: പി വി അൻവറിനും കുടുംബത്തിനുമെതിരായ ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് സംസ്ഥാന സർക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. ഭൂപരിഷ്‌കരണം നിയമം ലംഘിച്ചെന്ന പി വി അൻവർ എംഎൽഎയ്ക്കും കുടുംബത്തിനുമെതിരായ ആരോപണവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയത്.
അൻവറും കുടുംബവും അനധികൃതമായി കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിലാണ് ഹൈക്കോടതിയുടെ നടപടി. കണ്ണൂർ സോണൽ താലൂക്ക് ലാന്റ് ബോർഡ് ചെയർമാൻ എം എച്ച് ഹരീഷ്, താമരശേരി താലൂക്ക് ലാൻഡ് ബോർഡ് സ്പെഷൽ തഹസിൽദാർ പി ജുബീഷ് എന്നിവർ മറുപടി നൽകണമെന്ന് കോടതി വ്യക്തമാക്കി.
ഒരാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

