തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിർണായക നീക്കങ്ങൾ നടത്താൻ ബിജെപി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലം പിടിക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. തൃശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിലിൽ കേന്ദ്രമന്ത്രി വി മുരളീധരനും മത്സരിക്കാനാണ് സാധ്യതയെന്നാണ് വിവരം. കെ സുരേന്ദ്രൻ പാലക്കാട് മത്സരിക്കുമെന്നാണ് സൂചന.
കേരളത്തിൽ വേരുറപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. നിർമ്മലാ സീതാരാമനിലൂടെ തിരുവനന്തപുരം പിടിച്ചെടുക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കേരളത്തിൽ ഏഴ് മണ്ഡലങ്ങളിലാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത്. അതിൽ ഏറ്റവും മുന്നിൽലുള്ളത് തിരുവനന്തപുരം മണ്ഡലമാണ്.

