ബലി പെരുന്നാൾ; സംസ്ഥാനത്ത് രണ്ട് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് അവധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നാളെയും മറ്റന്നാളും അവധി നൽകാനുള്ള തീരുമാനം സ്വീകരിച്ചത്.

ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം അവധി നൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വിവിധ മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേരളമുസ്ലിം ജമാഅത്ത് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകുകയും ചെയ്തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ബലി പെരുന്നാളിനോട് അനുബന്ധിച്ച് രണ്ട് ദിവസം അവധി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച ആണ്. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ.