ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വസതിയിൽ പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അദ്ദേഹത്തിന്റെ ഓഫീസിലും ഇഡി റെയ്ഡ് നടത്തി. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ എൻഫോഴ്‌സ്‌മെന്റ് ശേഖരിക്കുകയും ചെയ്തു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റിന്റെ നടപടി.

വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ നേരത്തെ അയോഗ്യനാക്കിയിരുന്നു. എന്നാൽ ഈ വിധി ഹൈക്കോടതി റദ്ദാക്കിയതോടെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ മുഹമ്മദ് ഫൈസൽ കുറ്റക്കാരനെന്ന വിചാരണക്കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.