കെയ്‌റോ: ഈജിപ്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസിയാണ് മോദിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്.
നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നൽകുന്ന പതിമൂന്നാമത്തെ രാജ്യമാണ് ഈജിപ്ത്. ഈജിപ്ഷ്യൻ പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.
അൽ-ഹക്കിം പള്ളിയും കെയ്റോയിലെ ഹീലിയോപോളിസ് കോമൺവെൽത്ത് യുദ്ധ സെമിത്തേരിയും അദ്ദേഹം സന്ദർശിച്ചു.

