സുധാകരനെതിരെയുള്ളത് കള്ളകേസ്; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എം എം ഹസൻ

തിരുവനന്തപുരം: കെ സുധാകരന്റെ അറസ്റ്റിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് എം എം ഹസൻ. കെ സുധാകരനെ ജയിലിൽ അടക്കണം എന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയുടെ രാജാവാണ് പിണറായി വിജയനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുധാകരനെതിരെയുള്ളത് കള്ളകേസാണ്. ഇത് രാഷ്ട്രീയ പകപോക്കലാണ്. കെപിസിസി പ്രസിഡന്റിനെതിരായ കേസിൽ അതിവേഗത്തിൽ നടപടികളാണ് പോലീസ് സ്വീകരിച്ചത്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. സംസ്ഥാന സർക്കാരിന്റെ പ്രതിഛായ തകർന്നുവെന്നും എം എം ഹസൻ കൂട്ടിച്ചേർത്തു.