കൊച്ചി: വ്യാജ രേഖ കേസിലെ പ്രതികളായ നിഖിൽ തോമസിനെയും കെ വിദ്യയെയും തള്ളിപ്പറഞ്ഞ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കെ വിദ്യയും നിഖിലും എസ്എഫ്‌ഐ നേതാക്കളല്ലെന്ന് അദ്ദേഹം പറഞ്ഞു. പഠിക്കുന്ന കാലത്ത് ഇവർ എസ്എഫ്‌ഐ പ്രവർത്തകർ ആയിരിക്കാം. കുറ്റം കണ്ടപ്പോൾ അവർക്കെതിരെ നടപടി എടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ എസ്എഫ്‌ഐയെ തെറ്റുകാരായി കാണേണ്ട കാര്യമില്ല. ഒരാൾ തെറ്റ് ചെയ്‌തെന്ന് കരുതി സംഘടന മുഴുവൻ തെറ്റുകാരവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥി നേതാക്കൾ കാര്യങ്ങൾ പഠിച്ചു പ്രതികരിക്കണം. ആരെങ്കിലും ചോദിച്ചാൽ ഉടൻ മറുപടി പറയുകയല്ല വേണ്ടത്. ഇക്കാര്യത്തിൽ ആർഷോക്ക് തെറ്റ് പറ്റിയോ എന്ന് പരിശോധിക്കണമെന്നും ഇ പി ജയരാജൻ വിശദമാക്കി.

