വാഷിംഗ്ടൺ: ജനാധിപത്യമാണ് ഇന്ത്യയുടെ നട്ടെല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ ജാതി-മത വിവേചനമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരുവരും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബൈഡനുമായുള്ള കൂടിക്കാഴ്ച ഇന്ത്യ-യുഎസ് ബന്ധത്തിലെ ചരിത്ര ദിനമാണ്. ഇന്ത്യയും യുഎസ് തമ്മിലുള്ള സാമ്പത്തിക ബന്ധം കുതിച്ചുയർന്നു. അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ്. ഭീകരവാദത്തിനെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് പോരാടും. എഐ, ടെലികോം മേഖലകളിൽ സഹകരണം വർധിപ്പിക്കുമെന്നും അദ്ദേഹം വിശദമാക്കി.
ഇന്ത്യയുമായുള്ള ബന്ധം ശക്തവും ആഴമേറിയതുമാണെന്ന് ജോ ബൈഡൻ അറിയിച്ചു. സുരക്ഷിത ഭാവിക്കായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

