തിരുവനന്തപുരം: മാരകമായി മുറിവേറ്റതും, അസുഖമുള്ളതുമായ നായകളെ കൊല്ലാമെന്ന് മന്ത്രി എം ബി രാജേഷ്. ദയാവധത്തിന് അനുവാദം ഉണ്ടെന്നും ഇത് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടകാരികളായ നായകളെ കുറിച്ച് റവന്യൂ മേധാവികളെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിതലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.
നിലവിലെ എബിസി നിയമങ്ങൾ തെരുവുനായ നിയന്ത്രണത്തെ അസാധ്യമാക്കുന്നു. ഇതാരാണ് എഴുതി ഉണ്ടാക്കിയതെന്ന് അത്ഭുതം തോന്നു്‌നുവെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിലെ കേന്ദ്ര നിയമവുമായി മുന്നോട്ടു പോകാൻ കഴിയില്ല. അപ്രായോഗികമായ, വലിച്ചെറിയേണ്ട നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിമാർ ഇടപെടണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.
അതേസമയം, കൂടുതൽ ABC കേന്ദ്രങ്ങൾ കണ്ടെത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. അറവ് മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നത് പരിശോധിക്കാൻ നടപടികൾ കർശനമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

