തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കുരുക്കിൽ കെഎസ്യു നേതാവും. കെഎസ്യു സംസ്ഥാന കൺവീനർ അൻസിൽ ജലീലാണ് വിവാദത്തിൽ അകപ്പെട്ടത്. അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റും വ്യാജമാണെന്ന് കേരളാ സർവ്വകലാശാല കണ്ടെത്തി. അൻസിലിന്റെ സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്നും സർവകലാശാല കണ്ടെത്തിയിട്ടുണ്ട്.
അൻസിലിനെതിരെ അന്വേഷണം നടത്തമെന്ന ആവശ്യവുമായി പരീക്ഷ കൺട്രോളർ ഡിജിപിക്ക് പരാതി നൽകി. നിഖിൽ തോമസിനെതിരായ പരാതിക്കൊപ്പമാണ് അൻസിലിനെതിരെയും പരാതി നൽകിയത്. പരീക്ഷ കൺട്രോളറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയിട്ടുള്ളത്.
അതേസമയം, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം ശക്തമായതോടെ എസ്എഫ്ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറിയായിരുന്ന നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് കെ അനുശ്രീ, സെക്രട്ടറി പിഎം ആർഷോ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

