ബംഗാളിലെ സംഘർഷം; സമാധാന ശ്രമങ്ങൾക്ക് മുൻകൈയ്യെടുത്ത് ഗവർണർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ഗവർണർ സി വി ആനന്ദബോസ്. രാജ് ഭവനിൽ ‘പീസ് റൂം’ തുറന്നു. പൊതുജനങ്ങളിൽനിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കുന്നതിനായാണ് പീസ് റൂം തുറന്നത്. ഗവർണറുടെ ഇടപെടലിനെ തുടർന്നാണ് നടപടി.

ഇവിടെ സ്വീകരിക്കുന്ന പരാതികൾ തുടർ നടപടികൾക്കായി സംസ്ഥാന സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും കൈമാറുന്നതാണ്.ഗവർണർ കഴിഞ്ഞ രണ്ടു ദിവസമായി ആക്രമബാധിത മേഖലകളിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാധാനമുറപ്പാക്കാനുള്ള നടപടികൾ ഗവർണർ ആരംഭിച്ചത്.

എന്താണ് സംഭവിച്ചതെന്ന് താൻ നേരിട്ട് കണ്ടുവെന്ന് ഗവർണർ പറഞ്ഞു. കലാപം അംഗീകരിക്കാൻ കഴിയില്ല. സാധാരണ ജനങ്ങൾക്ക് അവരുടേതായ അവകാശങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഗവർണർ ആനന്ദബോസിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.