പോക്‌സോ കേസ്; മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

കൊച്ചി: പോക്‌സോ കേസിൽ മോൻസൻ മാവുങ്കലിന് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവ് ശിക്ഷയാണ് മോൻസന് കോടതി വിധിച്ചത്. 5,25,000 രൂപ പിഴ അടക്കണമെന്നും കോടതി നിർദ്ദേശം നൽകി. എറണാകുളം പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്.

കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. 2019 ലാണ് കേസിനാല്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയും തുടർവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് മോൻസനെതിരെയുള്ള കേസ്.

കേസിന്റെ വിചാരണ ആരംഭിച്ചത് 2022 മാർച്ചിലാണ്. പുരാവസ്തുകേസിൽ മോൻസൺ അറസ്റ്റിലായതിന് പിന്നാലെയാണ് ജീവനക്കാരി പീഡന പരാതി നൽകിയത്. ചൊവ്വാഴ്ച കേസിൽ അന്തിമ വാദം പൂർത്തിയായിരുന്നു.