ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിൽ കനത്ത നാശനഷ്ടങ്ങൾ, 6 മരണം

അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത നാശനഷ്ടം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. ഗുജറാത്തിൽ ആറുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചുഴലിക്കാറ്റിൽ ഗുജറാത്തിൽ കനത്ത മഴയും കാറ്റും കടൽക്ഷോഭവും അനുഭവപ്പെടുകയാണ്. കച്ച് സൗരാഷ്ട്ര മേഖലയിൽ പലയിടങ്ങളിലും മരം കടപുഴകി വീണു. ചിലയിടങ്ങളിൽ വീടുകൾ തകർന്നുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആറരയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. അർധാരാത്രിയോടെ ചുഴലിക്കാറ്റിന്റെ കേന്ദ്രം ഗുജറാത്ത് തീരത്തേക്ക് കടന്നു. 115- മുതൽ 125 കിലോമീറ്റർ വേഗതയിലാണ് ബിപോർജോയ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചുഴലിക്കാറ്റ് സംബന്ധിച്ച സ്ഥിതിഗതികൾ അറിയാൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.

വ്യാപക മഴയെ തുടർന്ന് സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.