ബംഗളുരു: കോൺഗ്രസ് നേതാക്കൾക്കെതിരെ മാനനഷ്ട കേസ് നൽകി ബിജെപി. രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവർക്കെതിരെയാണ് ബിജെപി മാനനഷ്ടക്കേസ് നൽകിയത്. ബംഗളുരുവിലെ അഡിഷണൽ ചീഫ് മെട്രോ പൊളിറ്റൻ മജ്‌സ്‌ട്രേറ്റ് കോടതി മൂന്ന് നേതാക്കൾക്കും സമൻസ് അയച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എസ് കേശവപ്രസാദ് ആണ് കേസ് ഫയൽ ചെയ്തത്.
കോൺഗ്രസ് പ്രചാരണ ഗാനങ്ങളിലും വീഡിയോകളിലുമുള്ളത് വ്യാജ ആരോപണങ്ങളെന്നാരാപിച്ചാണ് കേസ്. ജൂലായ് 27നുള്ളിൽ സത്യവാങ്മൂലം നൽകുകയോ ഹാജരാകുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോടതി സമൻസ് അയച്ചത്.

