ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിക്ക് അടിയന്തര അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ. എൻഫോഴ്‌സ്‌മെന്റ് ഡയറ്ക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സെന്തിൽ ബാലാജിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.
മന്ത്രിയെ ഡോക്ടർമാർ ആഞ്ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും ഉടൻ ബൈപ്പാസ് സർജറിക്ക് വിധേയനാക്കണമെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. അതേസമയം, സെന്തിൽ ബാലാജിയുടെ അറസ്റ്റിനെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
സെന്തിൽ ബാലാജിയുടെ അറസ്റ്റിൽ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തെത്തി. അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞിട്ടും സെന്തിൽ ബാലാജിയോട് ഇഡി മനുഷ്യത്വരഹിതമായി പെരുമാറിയതെന്തിനാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്. 2024ൽ ബിജെപി പാഠം പഠിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

