കാസർഗോഡ്: മുസ്ലിം ലീഗ് നേതാവ് പോക്‌സോ കേസിൽ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റും പഞ്ചായത്തംഗവുമായ പൊവ്വലിലെ എസ് എം മുഹമ്മദ് കുഞ്ഞി ആണ് അറസ്റ്റിലായത്. കുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.
ആദൂർ പോലീസ് പോക്സോ വകുപ്പ് ചുമത്തി ഇയാൾക്കെതിരെ കഴിഞ്ഞ മാസം കേസെടുത്തിരുന്നു. പരാതിക്കാരനായ കുട്ടി രക്ഷിതാക്കൾക്കൊപ്പമാണ് ആദൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
ഏപ്രിൽ 11-ന് രാത്രി പത്തരയോടെയാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. മുഹമ്മദ് കുഞ്ഞിയുടെ വീട്ടിനടുത്തുള്ള ക്രഷറിൽ കൊണ്ടുപോയാണ് 14-കാരനെ പീഡിപ്പിച്ചത്. മുളിയാർ പഞ്ചായത്ത് പൊവ്വൽ വാർഡിൽ നിന്നുള്ള അംഗമാണ് ഇയാൾ. മുഹമ്മദ് കുഞ്ഞിയുടെ സുഹൃത്ത് പൊവ്വൽ കോട്ടയ്ക്കു സമീപത്തെ തൈസീറിന് എതിരേയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.

