ഡല്‍ഹി: ഗുസ്തി ഫെഡറേഷനിലേക്ക് ജൂലായ് 4ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് ജൂലായ് ആറിലേക്ക് മാറ്റി.
തിരഞ്ഞെടുപ്പിനായി റിട്ടേണിംഗ് ഓഫീസറായി നിയമിച്ച ജമ്മു കാശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍ കുമാറാണ് ചുമതലയെടുത്തതിന് പിന്നാലെ ജൂലായ് ആറിനായിരിക്കും തിരഞ്ഞെടുപ്പെന്ന് പ്രഖ്യാപിച്ചത്.അന്ന് തന്നെ ഫലപ്രഖ്യാപനവുമുണ്ടാകും. ഈ മാസം 19മുതല്‍ നോമിനേഷന് സ്വീകരിക്കും.
പ്രായപൂര്‍ത്തിയാകാത്ത കൂട്ടിയുള്പ്പെടെയുള്ള വനിതാ താരങ്ങള്‍ക്ക് നേരെ ലൈഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിടുന്ന നിലവിലെ പ്രസിഡന്റ് ബ്രിജ്ഭൂഷണ് സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങളുമായുള്ള ചര്‍ച്ചയില്‍ ജൂണ്‍ 30നകം തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ നേരത്തേ ഉറപ്പു നല്‍കിയിരുന്നു.

