ഗ്രൂപ്പ് നീക്കം; പരസ്പരവിശ്വാസം നഷ്ടപ്പെട്ടെന്ന യുഡിഎഫ് കൺവീനർ എം എം ഹസന്റെ പരാമർശം ബാലിശമാണെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ഗ്രൂപ്പ് നീക്കത്തിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഐക്യം അട്ടിമറിച്ചത് തങ്ങളല്ല, അവരാണെന്ന് സുധാകരൻ വ്യക്തമാക്കി. പരസ്പരവിശ്വാസം നഷ്ടപ്പെട്ടെന്ന യുഡിഎഫ് കൺവീനർ എം എം ഹസന്റെ പരാമർശം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി പ്രശ്‌നം മാദ്ധ്യമങ്ങളിലെത്തിച്ചത് എന്ത് പ്രവൃത്തിയാണെന്ന് അദ്ദേഹം ചോദിച്ചു. വിമർശിക്കുന്നവർ നേതൃത്വം നൽകിയപ്പോൾ എന്തായിരുന്നു അവസ്ഥയെന്ന് ചോദിച്ചു. കാര്യങ്ങൾ എഐസിസി പറയട്ടെ, തെറ്റുണ്ടെങ്കിൽ തിരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.