ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ മഹാ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍.
‘2024ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിച്ചാല്‍ പിന്നെ തിരഞ്ഞെടുപ്പില്ല. നരേന്ദ്ര മോദി ‘നരേന്ദ്ര പുടിന്‍’ എന്ന് അറിയപ്പെടും. ബി ജെ പി നേതാക്കള്‍ ഇപ്പോള്‍ തന്നെ മോദിയെ ‘മാലിക്’ ആയാണ് കണക്കാക്കുന്നത്. 140 കോടി ഇന്ത്യക്കാര്‍ ഇന്ത്യയെ രക്ഷിക്കാന്‍ തീരുമാനിച്ചാല്‍ രാജ്യം രക്ഷപ്പെടും’- അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഡല്‍ഹി എ എ പി നേതാവും മന്ത്രിയുമായ ഗോപാല്‍ റായ്, എ എ പി എംപി സഞ്ജയ് സിംഗ് എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്തു. ഡല്‍ഹിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നും ഡല്‍ഹിയിലെ ജനങ്ങളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

