ചൈനയ്ക്ക് മുന്നറിയിപ്പ്; അറബിക്കടലിൽ ഇന്ത്യൻ നാവിക സേനയുടെ ശക്തിപ്രകടനം

ന്യൂഡൽഹി: അറബിക്കടലിൽ ഇന്ത്യൻ നാവിക സേനയുടെ ശക്തിപ്രകടനം. ചൈനയ്ക്ക് മുന്നറിയിപ്പുമായാണ് ഇന്ത്യയുടെ ശക്തിപ്രകടനം. അപൂർവ 35ലധികം യുദ്ധവിമാനങ്ങളും രണ്ട് വിമാനവാഹിനികളും വിവിധ അന്തർവാഹിനികളും പങ്കെടുത്ത സൈനികാഭ്യാസം സമീപകാലത്തെ നാവികസേനയുടെ ഏറ്റവും വലിയ സൈനിക പ്രകടനമായി മാറി. നാവികസേനയുടെ വിമാനവാഹിനി കപ്പലുകളായ ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് തുടങ്ങിയവയും മിഗ് 29 -കെ ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങൾ അഭ്യാസ പ്രകടനത്തിൽ പങ്കെടുത്തു.

വിമാനവാഹിനിക്കപ്പലുകളായ ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത്, കപ്പലുകൾ, അന്തർവാഹിനികൾ എന്നിവയുടെ ഏകോപനവും തടസ്സമില്ലാത്ത പ്രവർത്തനവും ഇന്ത്യയുടെ സമുദ്രസുരക്ഷയിൽ നിർണായകമാണെന്ന് തെളിക്കുന്നതായിരുന്നു സൈനികാഭ്യാസമെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ കടലിൽ എവിടെയും ഉപയോഗിക്കാൻ കഴിയുമെന്ന് അഭ്യാസം തെളിയിച്ചുവെന്നും നാവിക സേനാ വൃത്തങ്ങൾ വിശദമാക്കി.