തിരുവനന്തപുരം: എ ഐ ക്യാമറക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. എ ഐ ക്യാമറ സ്ഥാപിച്ച സ്ഥലത്തിന് തൊട്ടുമുമ്പായി ‘നിങ്ങൾ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്’ എന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തുന്നത്.
ഇത്തരമൊരു പ്രതിഷേധ ബോർഡിനൊപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബോർഡിന് മുന്നിൽ നിന്നെടുത്ത ചിത്രമാണ് മാങ്കൂട്ടത്തിൽ പങ്കുവെച്ചത്.
നിങ്ങൾ പിണറായിയുടെ അഴിമതിക്യാമറ നിരീക്ഷണത്തിലാണ്. 100 മീറ്ററിന് അപ്പുറം അഴിമതിക്യാമറ നിങ്ങളെ പിഴിയാൻ കാത്തിരിക്കുന്നു’, എന്നാണ് ബോർഡിൽ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, എ ഐ ക്യാമറക്കെതിരെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം.

