വീണ്ടും ട്രെയിനിന് തീവെയ്ക്കാൻ ശ്രമം; യുവാവ് പിടിയിൽ

കോഴിക്കോട്: വീണ്ടും ട്രെയിനിന് തീവെയ്ക്കാൻ ശ്രമം. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലാണ് തീവയ്ക്കാൻ ശ്രമം നടന്നത്. കോഴിക്കോടാണ് സംഭവം ഉണ്ടായത്. മഹാരാഷ്ട്ര സ്വദേശിയായ 20കാരൻ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.

കംപാർട്ട്മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് അതിന് തീ കൊടുക്കാനായിരുന്നു യുവാവിന്റെ ശ്രമമെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ട്. കോഴിക്കോട് സ്റ്റേഷനിലെത്തിയ കണ്ണൂർ – എറണാകുളം ഇന്റർസിറ്റിക്കുള്ളിലാണ് സംഭവം നടന്നത്. പിടിയിലായ യുവാവ് മാനസികവെല്ലുവിളി നേരിടുന്നയാളാണോയെന്ന് പോലീസ് സംശയിക്കുന്നു. യാത്രക്കാരാണ് പ്രതിയെ പിടികൂടിയതും ആർപിഎഫിന് കൈമാറിയതുമെന്ന് അധികൃതർ അറിയിച്ചു.