ഭൂവനേശ്വര്‍: ഒഡിഷ ട്രെയിനപകടത്തിലെ പ്രഥമിക അന്വേഷണത്തില്‍ സിഗ്‌നല്‍ സംവിധാനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ കണ്ടെത്തിയതായി റെയില്‍വേ ബോര്‍ഡ് ഓപ്പറേഷന്‍ ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് അംഗം ജയ വര്‍മ സിന്‍ഹ.
അപകടവുമായി ബന്ധപ്പെട്ട് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയണ്. കോറമണ്ഡല്‍ എക്‌സ്പ്രപസ് മാത്രമാണ് അപകടത്തില്‍പ്പെട്ടത്. മണിക്കൂറില്‍ 128 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ട്രെയിന്‍. ചരക്കു തീവണ്ടി പാളം തെറ്റിയിട്ടില്ല. ചരക്കുതീവണ്ടിയില്‍ ഇരുമ്പയിര് ഉണ്ടായത് അപകടത്തെ കൂടുതല്‍ രൂക്ഷമാക്കി. ഇത് മരണസംഖ്യ ഉയര്‍ത്തുന്നതിനും ഗുരുതരമായി പരിക്കേല്‍ക്കുന്നതിനും കാരണമായി. അപകടത്തില്‍ ഏറ്റവുമധികം പരിക്കേറ്റതും കോറമണ്ഡല്‍ എക്‌സ്പ്രസിലെ യാത്രക്കാര്‍ക്കായിരുന്നു. പാളം തെറ്റിയ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ ബോഗികള്‍ സമീപത്തെ ട്രാക്കിലൂടെ കടന്നുപോകുകയായിരുന്ന യശ്വന്ത്പൂര്‍ എക്സ്പ്രസിന്റെ അവസാന രണ്ട് ബോഗികളില്‍ ഇടിക്കുകയായിരുന്നു. റെയില്‍വേയുടെ ഹെല്‍പ് ലൈന്‍ നമ്പറായ 139-ല്‍ ബന്ധപ്പെടാവുന്നതാണ്. റെയില്‍വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കഴിയുന്നത്ര ആളുകളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ കുടുംബാംഗങ്ങള്‍ക്ക് നമ്പറില്‍ ബന്ധപ്പെടാം. അവര്‍ക്ക് കാണാനുള്ള അവരമൊരുക്കും. ഇതിന് ആവശ്യമായ ചെലവുകളെല്ലാം റെയില്‍വേ എറ്റെടുക്കും’- ജയ വര്‍മ സിന്‍ഹ പറഞ്ഞു.

