മന്ത്രി കെ. രാധാകൃഷ്ണന്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപ്പണിക്കായി 50 ലക്ഷംരൂപ

തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണന്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപ്പണിക്കായി 50 ലക്ഷംരൂപ അനുവദിച്ചു. മേല്‍ക്കൂരയടക്കമുള്ള അറ്റകുറ്റപ്പണികള്‍ക്ക് 50 ലക്ഷംരൂപ വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്കുകൂട്ടല്‍.

അതേസമയം, നേരത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണിക്ക് പണം ചെലവിട്ടത് വിവാദമായിരുന്നു. 42.90 ലക്ഷത്തിന്റെ കാലിത്തൊഴുത്ത്, 25.50 ലക്ഷം രൂപയുടെ ലിഫ്റ്റ്, 32 ലക്ഷം രൂപയ്ക്ക് നീന്തല്‍ക്കുളം, ഒരുകോടി രൂപയ്ക്ക് ഉദ്യോഗസ്ഥരുടെ താമസസ്ഥലം മോടിപിടിപ്പിക്കല്‍ തുടങ്ങിയവയാണ് ക്ലിഫ് ഹൗസില്‍ നടത്തിയിരുന്നത്.