കടുത്ത അവഗണന നേരിടേണ്ടി വന്നു; ബിജെപിയിൽ നിന്നും രാജിവെക്കാൻ സംവിധായകൻ രാജസേനൻ

തിരുവനന്തപുരം: സിപിഎം അംഗത്വം സ്വീകരിക്കാനൊരുങ്ങി സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതിയംഗവുമായ രാജസേനൻ. ബിജെപി നേതൃത്വത്തിന് രാജിക്കത്ത് സമർപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി രാജസേനൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ബിജെപിയിൽ നിന്നും രാജിവെയ്ക്കുമെന്ന കാര്യം വ്യക്തമാക്കിയത്.

ബിജെപിയിൽ നിന്ന് തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും കടുത്ത അവഗണനയാണ് നേരിട്ടു. അവഗണന ആവർത്തിക്കപ്പെട്ടതോടെയാണ് രാജിവയ്ക്കാൻ തീരുമാനിച്ചത്. കലാരംഗത്ത് പ്രവർത്തിക്കാൻ പറ്റിയ ഏറ്റവും നല്ല പാർട്ടി സിപിഎം ആണ്. താനിപ്പോൾ മനസുകൊണ്ട് സിപിഎം ആണ്. ബിജെപി സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്മകളുണ്ടെന്നും അദ്ദേഹം വിമർശിച്ചു.