പുസ്തകത്തിൽ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിച്ചു കൊള്ളണമെന്നില്ല: സി ദിവാകരന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം നേതാവ് സി ദിവാകരന്റെ ആത്മകഥ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ കനൽ വഴികളിലൂടെ’ എന്നാണ് സി ദിവാകരന്റെ ആത്മകഥയുടെ പേര്. ആത്മകഥയിൽ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിച്ചു കൊള്ളണമെന്നില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ആത്മകഥ തന്റേതല്ല, സി ദിവാകരന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി ദിവാകരന്റെ വിലയിരുത്തലുകളും കാഴ്ചപ്പാടുകളും ആണ് ഈ ആത്മകഥയിൽ അവതരിപ്പിച്ചിട്ടുള്ളത്. അതെനിക്ക് സ്വീകാര്യമായി കൊള്ളണമെന്ന് നിഷ്കർഷിക്കുന്നതിൽ അർത്ഥമില്ല. പഴയകാല പോരാട്ടങ്ങളുടെ ചരിത്രം ഉൾക്കൊള്ളുന്ന ഈ പുസ്തകം ചരിത്ര പ്രാധാന്യമുള്ളതായി കണക്കാക്കണം. കേവലം പുസ്തകം എന്നതിലുപരി രാഷ്ട്രീയ പ്രതിരോധത്തിനുള്ള ഉപാധി കൂടിയാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സി ദിവാകരനെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു. ജനകീയ പ്രശ്നങ്ങളും തൊഴിലാളികളുടെ നീറുന്ന പ്രശ്നങ്ങളും ഏറ്റെടുക്കുന്നതിൽ സി ദിവാകരനെപ്പോഴും മുൻപന്തിയിൽ ആയിരുന്നുവെന്നും പിണറായി വിജയൻ കുട്ടിച്ചേർത്തു.