ഗാന്ധിക്ക് പകരം സവര്‍ക്കര്‍; പാഠ്യപദ്ധതി പരിഷ്‌കരിച്ച് ഡല്‍ഹി സര്‍വകലാശാല

മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗത്തിനു പകരമായി ബിഎ പൊളിറ്റിക്കല്‍ സയന്‍സ്(ഹോണേഴ്‌സ്) സിലബസില്‍ വി ഡി സവര്‍ക്കറെ കുറിച്ച് ഉള്‍പ്പെടുത്തി ഡല്‍ഹി സര്‍വകലാശാല.

അഞ്ചാം സെമസ്റ്ററിലാണ്് സവര്‍ക്കറിനെ ഉള്‍പ്പെടുത്തുന്നത്. പകരം, ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗം ഏഴാം സെമസ്റ്ററിലേക്ക് മാറ്റി. ഇതോടെ നാല് വര്‍ഷത്തിനു പകരം മൂന്നു വര്‍ഷത്തെ ബിരുദ കോഴ്സില്‍ ചേര്‍ന്നവര്‍ക്ക് ഗാന്ധിയെക്കുറിച്ച് പഠിക്കാനുണ്ടാകില്ല. എന്നാല്‍, തീരുമാനത്തെ ഒരു വിഭാഗം അധ്യാപകര്‍ എതിര്‍ത്തു. പാഠ്യപദ്ധതി കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ‘സാരെ ജഹാന്‍ സെ അച്ഛാ’ എന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവും എഴുത്തുകാരനുമായ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്ന് നീക്കാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍വകലാശാല തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ നടപടി.