ന്യൂയോർക്ക്: അമേരിക്കയിൽ അജ്ഞാതന്റെ വെടിയേറ്റ് മലയാളി യുവാവ് കൊല്ലപ്പെട്ടു. ഞായറാഴ്ച ഫിലാൽഡൽഫിയയിലാണ് സംഭവം. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോയാണ് മരിച്ചത്. 21 വയസായിരുന്നു. ദീർഘകാലമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബമാണ് ജൂഡിന്റേത്. ജോലി കഴിഞ്ഞ് മടങ്ങവെയാണ് ജൂഡിന് നേരെ ആക്രമണം നടന്നത്.
വെടിവെയ്പ്പിൽ പരിക്കേറ്റ ജൂഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫിലാഡൽഫിയയിൽ തന്നെ ജൂഡിന്റെ മൃതദേഹം സംസ്‌കരിക്കാനാണ് തീരുമാനം. അതേസമയം, ജൂഡിന്റെ പഴ്‌സ് നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ അക്രമം നടന്നത് മോഷണശ്രമത്തിനിടെയാണെന്നാണ് പ്രാഥമിക നിഗമനം.

