മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസ്; ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിലെ ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി അധ്യക്ഷനായ ബെഞ്ചാണ് ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചത്. കേസ് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം, ലോകായുക്തയുടെ വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നത് ജൂൺ ആറിനാണ്.

കേസ് നിലനിൽക്കുമോ എന്ന കാര്യത്തിൽ തന്നെ രണ്ടഭിപ്രായമുണ്ടെന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത രണ്ടംഗ ബെഞ്ച് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ഇതിനെതിരെ ആർ ശശികുമാർ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.