പ്ലസ് ടു ജയിച്ച നിര്‍ദ്ധനരായ 200 വിദ്യാര്‍ത്ഥികള്‍ക്ക് എം.ജി.എം.ഗ്രൂപ്പ് ഒഫ് ഇന്‍സ്റ്റിറ്റിയൂഷനുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരമൊരുക്കാന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍. പദ്ധതിയുടെ ധാരണാപത്രം മമ്മൂട്ടിക്ക് എം.ജി.എം.ഗ്രൂപ്പ് ടെക്നിക്കല്‍ കോളേജസ് വൈസ് ചെയര്‍മാന്‍ വിനോദ് തോമസ് കൈമാറി.
എന്‍ജിനിയറിംഗ്, ഫാര്‍മസി, ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലാണ് തുടര്‍പഠന സഹായം ലഭ്യമാക്കുന്നത്. എം.ജി.എം ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍ കാമ്പസുകളില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനത്തിന് സൗകര്യമൊരുക്കും. വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടര്‍പഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് വിദ്യാമൃതം പദ്ധതിയുടെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്‌കരിച്ച ‘വിദ്യാമൃതം’പദ്ധതിയുടെ മൂന്നാംഘട്ടത്തിന് വിദ്യാമൃതം-3’ എന്നാണ് പേരിട്ടിരിക്കുന്നത്.
വിശദ വിവരങ്ങള്‍ക്ക്: ഫോണ്‍: 9946483111, 9946484111, 9946485111

