വീട്ടിലെ മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നവര്‍ക്ക് പണി പുറകെ വരുന്നുണ്ട്!

കണ്ണൂര്‍: ഏഴോം പഞ്ചായത്തിലെ പ്രധാന റോഡുകള്‍ സംഗമിക്കുന്ന കവലകളില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചു. മാലിന്യം തള്ളല്‍ വ്യാപകമായതോടെയാണ് ഇവിടെ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.

കോട്ടക്കീല്‍ കടവ് റോഡ്, അരയോളം ആല്‍ റോഡ്, ചെങ്ങല്‍ത്തടം റോഡ്, പഴയങ്ങാടി മുട്ടുകണ്ടി തീരദേശ റോഡ്, നെരുവമ്പ്രം എച്ച് ആര്‍ഡി കോളജ് റോഡ്, എരിപുരം ഗ്യാസ് ഗോഡൗണ്‍ റോഡ്, ഏഴോം പഞ്ചായത്ത് ഓഫീസിന് സമീപത്തെ റോഡ് എന്നിവിടങ്ങളിലായി 12 ക്യാമറകള്‍ ആണ് സ്ഥാപിച്ചത്.

അതേസമയം, സോളാര്‍ സംവിധാനത്തിലാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കുക. ഈ ക്യാമറകളുടെ കേന്ദ്രമായ പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക സ്‌ക്രീനും ഉണ്ട്.