കണ്ണൂർ: കണ്ണൂരിൽ ഉഗ്രശേഷിയുള്ള ബോംബുകൾ കണ്ടെത്തി. കണ്ണവത്താണ് സംഭവം. പോലീസ് പരിശോധനയിലാണ് ഉഗ്രശേഷിയുള്ള ബോംബുകൾ കണ്ടെത്തിയത്. ബോംബുകൾ ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു.
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ സന്ദർശനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ പോലീസ് കർശന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. കണ്ണവം തൊടീക്കുളം കിഴവക്കൽ ഭാഗത്തുനിന്നാണ് ബോംബുകൾ കണ്ടെടുത്തത്. ബോംബുകൾ നിർവീര്യമാക്കാനുള്ള നടപടി പോലീസ് സ്വീകരിച്ചു.
മേഖലയിൽ ബോംബുകൾ സൂക്ഷിച്ചത് ആരാണെന്ന കാര്യം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

